Price: ₹299 - ₹197.00
(as of Nov 11, 2024 14:43:31 UTC – Details)
പുസ്തകത്തെക്കുറിച്ച് 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ അതിജീവിച്ച് നൂറ് വര്‍ഷക്കാലം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ സഹനത്തിന്റെയും അതിജീവിനത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ്. ജര്‍മ്മനിയിലെ ലീപ്‌സിഗില്‍ ഒരു ജൂത കുടുംബത്തില്‍ ജനിച്ച എഡ്ഡി ജക്കു എന്ന കൗമാരക്കാരന്റെ ജീവിതം വളരെ വേഗത്തില്‍ മാറിമറിയുന്നത് നമുക്കിതില്‍ വായിച്ചെടുക്കാനാകും. 1938 നവംബര്‍ ഒമ്പതിന് നാസി പട്ടാളത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമ്പോഴും എഡ്ഡിയുടെ മനസ്സില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും എന്ത് സംഭവിച്ചുവെന്ന ആശങ്കയായിരുന്നു. പിന്നീടുള്ള ഏഴ് വര്‍ഷം അയാള്‍ ശാരീരികമായും മാനസികമായും ഏറ്റുവാങ്ങിയ പീഡനങ്ങളിലൂടെയും പല ക്യാമ്പുകളിലും കണ്ട കാഴ്ചകളുടെയും വിവരണങ്ങള്‍ വായനക്കാരന് ഇതിലൂടെ ലഭിക്കുന്നു. ഇതിനിടയില്‍ മാതാപിതാക്കളെ നഷ്ടപ്പെടുന്നതും കാണാം. ക്യാമ്പില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എഡ്ഡി തനിക്ക് തിരികെ ലഭിച്ച ജീവിതത്തോടും ഹിറ്റ്‌ലര്‍ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാര്‍ക്കുള്ള ആദരവുമായി ഇനി താന്‍ ചിരിക്കുമെന്ന് തീരുമാനമെടുത്തു. നൂറ് വയസ്സ് പിന്നിടുമ്പോള്‍ എഡ്ഡി സ്വയം വിളിക്കുന്നത് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ എന്നാണ്. സഹനശക്തിയും ദയയും കൊണ്ട് സാധ്യമായതില്‍ ഏറ്റവും മനോഹരമായി തന്നെ എങ്ങനെ ജീവിക്കാമെന്ന് എഡ്ഡി ഈ പുസ്തകത്തില്‍ നമുക്ക് കാണിച്ചു തരുന്നു. ജീവിതം നിങ്ങള്‍ മനോഹരമാക്കുകയാണെങ്കില്‍ അത് മനോഹരമായി തീരും. അതെങ്ങനെയെന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനിലൂടെ എഡ്ഡി നമുക്ക് കാണിച്ചു തരുന്നു. സൗഹൃവും കുടുംബവും ആരോഗ്യവും നീതിയും സ്‌നേഹവും വെറുപ്പും സാധാരണ വിശ്വാസവുമാണ് എഡ്ഡിയെ വാര്‍ത്തെടുത്തത്. എല്ലാ പ്രായത്തിലും പ്രത്യേകിച്ചും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വായിക്കാനാകുന്ന പുസ്തകമാണ് ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍.
From the Publisher
Publisher : Manjul Publishing House; First Edition (25 September 2022); Manjul Publishing House Pvt. Ltd., 2nd Floor, Usha Preet Complex, 42 Malviya Nagar, Bhopal – 462003 – India
Language : Malayalam
Paperback : 166 pages
ISBN-10 : 9391242898
ISBN-13 : 978-9391242893
Item Weight : 110 g
Dimensions : 14 x 1.5 x 22 cm
Country of Origin : India
Net Quantity : 1 Count
Importer : Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201311
Packer : Manjul Publishing House Pvt Ltd., C-16, Sector-3, Noida – 201311
Generic Name : Book