The Greatest Secret (Malayalam)

The Greatest Secret (Malayalam)

The Greatest Secret (Malayalam)
Price: ₹699 - ₹431.00
(as of Apr 07, 2025 03:51:03 UTC – Details)



ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം കാലങ്ങളായി നമ്മൾ കാണാതെ പോയി ഈ സത്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതാണ് ശരി. കാരണം, പലവിധ പ്രശ്ങ്ങളും ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്ക് നഷ്ടമായത്. കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്ക് നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്. ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും, ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടി വരില്ല, ദുരിതങ്ങളുടെ കാലം ഇനിയില്ല. ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ വെളിപാട്, ഇതാണ് നിങ്ങളുടെ ഭാഗധേയം. 2006-ൽ “ദ് സീക്രറ്റ്” (രഹസ്യം) പ്രസിദ്ധീകരിച്ചതിലൂടെ ഈ ലോകത്ത് ഒരു വിസ്മയ പ്രതിഭാസത്തിനാണ് പ്രശസ്ത എഴുത്തുകാരിയായ റോൺഡ ബേൺ തിരികൊളുത്തിയത്. ജീവിതങ്ങൾ മാറ്റിമറിച്ച ഒരു കൃതിയായിരുന്നു അത്. ഉള്ളിൽ ഒളിഞ്ഞിരുന്ന, അതുവരെ ആരും തിരിച്ചറിയാതിരുന്ന ശക്തി വായനക്കാർ സ്വയം കണ്ടെത്തി. എങ്കിലും, റോൺഡയുടെ യാത്ര അവിടെ അവസാനിച്ചില്ല. കൂടുതൽ അറിവ് നേടാനുള്ള ഉൾവിളി കേട്ട റോൺഡയുടെ 14 വർഷം നീണ്ട അന്വേഷണം കണ്ടെത്തിയ പ്രപഞ്ച സത്യമാണ് ഈ പേജുകളിലുള്ളത്. “മഹാ രഹസ്യം‌’ വായനയിലൂടെ അനുഭവ്യമാകുന്നത് ഒരു കുതിച്ചുചാട്ടമാണ്. ഭൗതികതയുടെ അതിരുകൾ കടന്ന് എന്തും സാധ്യമാകുന്ന ആത്മീയതയുടെ വിശാലതയിലേയ്ക്ക് വായനക്കാർ ഉയർന്നെത്തുന്നു. ആർക്കും ഉടനടി പ്രാവർത്തികമാക്കാവുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്, ഒപ്പം ആകുലതകളും ആശങ്കകളും വേദനകളും ഇല്ലാതാക്കുന്ന ഗാഢമായ ചില വെളിപ്പെടുത്തലുകളും. ഇന്ന് ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞതുമായ അനേകം ആത്മീയ ഗുരുക്കന്മാരുടെ സത്യവചനങ്ങളും ഇതിലുണ്ട്. ലോകത്തിൻ്റെ ഏത് കോണിലുമുള്ള വായനക്കാർക്ക് ഈ വിശിഷ്ട കൃതിയിലൂടെ തുറന്നുകിട്ടുന്നത് ഒരു പാതയാണ് – യാതനകൾ ഇല്ലാതാക്കി, യഥാർത്ഥ ആനന്ദത്തിൽ മുഴുകി ജീവിക്കാനുള്ള ഒരു വഴി. “സ്വന്തമാക്കാനും ചെയ്യാനും ആയിത്തീരാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എങ്ങനെ സൃഷ്‌ടിക്കാമെന്നാണ് ‘ദ് സീക്രറ്റ്’ കാണിച്ചു തന്നത്. ഒന്നും മാറിയിട്ടില്ല. അന്നത്തെ പോലെ അവയെല്ലാം ഇന്നും സത്യമായി തുടരുന്നു. ഒരു മനുഷ്യൻ്റെ ഏറ്റവും മഹത്തരമായ ഒരു തിരിച്ചറിവിനെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. നെഗറ്റിവിറ്റി, പ്രശ്നങ്ങൾ, വേണ്ട എന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ഇവയെല്ലാം മറികടന്ന് സ്ഥായിയായ സന്തോഷവും പരമമായ ആനന്ദവും നിറഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് നയിക്കുന്ന പാതയും ഇത് കാണിച്ചുതരുന്നു.” – മഹാ രഹസ്യം

From the Publisher

Greatest SecretGreatest Secret

secretsecret

malayalam booksmalayalam books

Rhonda ByrneRhonda Byrne

Publisher ‏ : ‎ Manjul Publishing House; First Edition (26 October 2022); Manjul Publishing House Pvt. Ltd., 2nd Floor, Usha Preet Complex, 42 Malviya Nagar, Bhopal – 462003 – India
Language ‏ : ‎ Malayalam
Paperback ‏ : ‎ 250 pages
ISBN-10 ‏ : ‎ 9390924227
ISBN-13 ‏ : ‎ 978-9390924226
Item Weight ‏ : ‎ 430 g
Dimensions ‏ : ‎ 20 x 15 x 1.5 cm
Country of Origin ‏ : ‎ India
Net Quantity ‏ : ‎ 1 Count
Importer ‏ : ‎ ManjulPublishing House, 7/32, Ground Floor, Ansari Road, Daryaganj, New Delhi-110 005
Packer ‏ : ‎ ManjulPublishing House, 7/32, Ground Floor, Ansari Road, Daryaganj, New Delhi-110 005
Generic Name ‏ : ‎ book

Author: ram kumar

Leave a Reply

Your email address will not be published. Required fields are marked *