Price: ₹140.00
(as of Apr 01, 2025 16:16:32 UTC – Details)
വായനയെ തീർഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകൾ തുമ്പിക്കെ ഉയർത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടൽ മുഴുവനും സ്നേഹമായി രൂപാന്തരപ്പെടാൻ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയർത്തുന്ന, മനുഷ്യത്വത്തെക്കാൾ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.
വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അർഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.
സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാർഥ വൈദ്യൻ, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോൾ ആരുടെ ഛായ അവരിൽ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.
മാനുഷികമായ സകല പോരായ്മകളും നാട്ടിൽ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീർഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അർഥത്തിൽ കാട് കാട്ടുന്ന നോവൽ. -കൽപ്പറ്റ നാരായണൻ
ASIN : B0CYCTXF32
Publisher : Mathrubhumi Books (2 June 2024)
Language : Malayalam
File size : 1.4 MB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 136 pages