Price: ₹190.00
(as of May 12, 2025 06:50:10 UTC – Details)
എവിടെയാണോ അജ്ഞനും വിഷാദവാനുമായ മനുഷ്യനുള്ളത്, എവിടെയാണോ ഒരുനേരത്തെ ആഹാരത്തിനായി സ്ത്രീകൾ വിൽക്കപ്പെടുന്നത്, എവിടെയാണോ അജ്ഞതയെ അകറ്റുന്ന പുസ്തകവും ശൈത്യത്തെ ചെറുക്കുന്ന നെരിപ്പോടുമില്ലാതെ കുട്ടികൾ സങ്കടപ്പെടുന്നത്, ആ വാതിൽപ്പടികളിൽ “പാവങ്ങൾ” എത്തുന്നു; വാതിലിൽ മുട്ടി വിളിച്ച് ഇപ്രകാരം പറയുന്നു: “വാതിൽ തുറക്കൂ. നിങ്ങളെ സന്ദർശിക്കുവാനാണ് എന്റെ വരവ്.”
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ “പാവങ്ങൾ” അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല്പിച്ചുകൊണ്ടേയിരിക്കുന്നു; അലിവും സ്നേഹവും ആ ദിവ്യക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യായുസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന “കുറ്റവാളി” നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്..
ASIN : B09CDZB774
Publisher : H&C PUBLISHING HOUSE (10 August 2021)
Language : Malayalam
File size : 1.1 MB
Text-to-Speech : Not enabled
Screen Reader : Supported
Enhanced typesetting : Enabled
Word Wise : Not Enabled
Print length : 451 pages